Tuesday 12 February 2019

പഠനോത്സവം സംഘടിപ്പിച്ചു

 വെള്ളരിക്കുണ്ട് സെൻറ് ജോസഫ് യു പി സ്കൂളിൻറെ 2018 19 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ നേരിട്ടു കാണാനും വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും പഠനോത്സവം 2019 സംഘടിപ്പിച്ചു. വിവിധ ജനപ്രതിനിധികൾ അഭ്യുദയകാംക്ഷികൾ പൂർവവിദ്യാർത്ഥികൾ പൂർവ്വ അധ്യാപകർ തുടങ്ങി സമൂഹത്തിൻറെ നാനാ തുറയിൽ ഉള്ളവർ പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നു.
 സ്കിറ്റുകൾ കവിത ആലാപനം ഗണിത വിസ്മയം സംവാദം ശാസ്ത്രകൗതുകങ്ങൾ ക്ലാസ്സിലുംപ്രവർത്തനങ്ങളുടെ ആവിഷ്കാരങ്ങൾ എന്നിവ പഠനോത്സവത്തിൽ ആകർഷണങ്ങളായി. അതിനുശേഷം ക്ലാസ്സ് റൂം പ്രവർത്തനങ്ങളു അരങ്ങേറി. കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിയ ബിഗ് ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു. കൂടാതെ കുട്ടികളുടെ സ്വന്തം ലോഗ് ബുക്ക്, സ്വന്തം സർഗ്ഗാത്മക പതിപ്പ് എന്നിവയും പ്രദർശിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ ആൻറണി തെക്കേമുറി യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ബലാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി റീന തോമസ് ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ brc ബിപിഒ ശ്രീ ബാബു പി കെ മുഖ്യപ്രഭാഷണം നടത്തി.












Monday 11 February 2019

പഠനോത്സവം വിളംബരജാഥ 

ഫെബ്രുവരി പന്ത്രണ്ടാം തീയതി നടക്കുന്നപഠനോത്സവം 2019 നോട് അനുബന്ധിച്ച് സെൻറ് ജോസഫ് യു പി സ്കൂളിലെ കുട്ടികളും അധ്യാപകരും പിടിഎ യുടെ സഹായത്തോടെ വെള്ളരികുണ്ട് ടൗണിൽ വിളംബര ജാഥയും കലാപരിപാടികളും നടത്തി.






Saturday 9 February 2019

മാറ്റൊലി സ്കൂൾ പത്രം

'മാറ്റൊലി' സ്കൂൾ പത്രം പ്രകാശനം ചെയ്തു

    സെൻറ് ജോസഫ് സ്കൂളിന്റെ സ്വന്തം പത്രം ' മാറ്റൊലി' BPO ശ്രീ. ബാബു പികെ പ്രകാശനം ചെയ്തു

Tuesday 5 February 2019

'അക്ഷരപ്പൂക്കൾ' പ്രകാശനം ചെയ്തു

കുട്ടികളുടെ സർഗാത്മക രചനകൾ കൂട്ടിച്ചേർത്ത് തയ്യാറാക്കിയ ' എന്ന പുസ്തകം ബഹു. കോർപ്പറേറ്റ് അസ്സി.മാനേജർ ഫാ. മാത്യു ശാസ്താoപടവിൽ  , പി ടി എ പ്രസിഡന്റ് ശ്രി രാജൻ സ്വാതി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു


വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും

35 മത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും 

വെള്ളരിക്കുണ്ട് സെൻറ് ജോസഫ് യു പി സ്കൂളിൻറെ 35 മത് വാർഷികവും 27 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി റോസമ്മ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
 സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ഡെന്നിസ് നെല്ലിത്താനത്തിന്റെ അധ്യക്ഷതയിൽ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ അസിസ്റ്റൻറ് മാനേജർ റവ ഫാദർ മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബെൻസി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിപിഒ ശ്രീ ബാബു പി കെ, ശ്രീ മെന്റലിൻ മാത്യു, ശ്രീ ജസ്റ്റിൻ മാത്യു, സി. ടെസ്സി , ശ്രീ രാജൻ സ്വാതി, ശ്രീമതി ബിൻസി തകിടിയേൽ, ശ്രീമതി ജോളി എസി, മാസ്റ്റർ സെബിൻ തോമസ്, ശ്രീമതി റോസമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ത്രേസ്യാമ്മ ജി എൽ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.












Monday 4 February 2019

ലോക പ്രകൃതി സംരക്ഷണ ദിനം

ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു
പ്രകൃതി സംരക്ഷണത്തിൻെറ  പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് ലോക പ്രകൃതി സംരക്ഷണ ദിനം ഉചിതമായ ആചരിച്ചു. ബലാൽ കൃഷി ഓഫീസർ ശ്രീ അനിൽ സെബാസ്റ്റ്യൻ സാർ പ്രകൃതിസംരക്ഷണ തതിന്റെ പ്രാധാന്യവും മെച്ചപ്പെട്ട പ്രകൃതിയുടെ അനിവാര്യതയും കുട്ടികളെ ബോധ്യപ്പെടുത്തി.'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പരിപാടിക്ക് കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ നൽകി തുടക്കം കുറിച്ചു. മരങ്ങളുടെ പ്രാധാന്യം കുട്ടികളിൽ ഉണർത്തുന്നതിനും കുട്ടികൾ തന്നെ അവയുടെ പരിപാലകർ ആകുന്നതിനു 'സുഹൃത്തിന് ഒരു കറിവേപ്പിൻ തൈ' എന്ന പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നു


Guide unit

ഗൈഡ് യൂണിറ്റ് ഉദ്ഘാടനം
  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്, ഗൈഡ് യൂണിറ്റ് സെൻറ് ജോസഫ് സ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ആൻറണി തെക്കേമുറി ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീമതി മൈഥിലി ടീച്ചർ മുഖ്യാതിഥിയായിരുന്നു സ്കൗട്ട് യൂണിറ്റിൽ 24 ആൺകുട്ടികളും ഗൈഡ് യൂണിറ്റിൽ 24 പെൺകുട്ടികളും പുതുതായി ചേർന്നു


കുതിപ്പ്

കുതിപ്പ്
ജില്ലാ പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ മികച്ച കായികതാരങ്ങളെ  വളർത്തിയെടുക്കുന്നതിനായി 'കുതിപ്പ്' ത്രിദിന ക്യാമ്പ് സെൻറ് ജോസഫ് സ്കൂളിൽ വച്ച് നടന്നു. ശാരീരിക മാനസിക ആരോഗ്യത്തിനും വളർച്ചയ്ക്കും ആയുള്ള പരിശീലനങ്ങളും മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനങ്ങളും വ്യക്തിത്വവികസനം മോട്ടിവേഷണൽ ക്ലാസുകളും നടന്നു. കൂടാതെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള നൈറ്റ്ഫയർ സെഷനുകളും സംഘടിപ്പിക്കപ്പെട്ടു

മുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണം

മൃഗസംരക്ഷണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ബലാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു

Friday 1 February 2019

പൊലിക 2018

പൊലിക 2018 കാർഷിക മേള

   കുട്ടികൾ കൃഷിചെയ്ത് കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം ഒരുക്കി പൊലിക 2018 കാർഷിക മേള സംഘടിപ്പിച്ചു.
നാണയ കറൻസി ശേഖരങ്ങളുടെ പ്രദർശനം, രാജ്യത്തെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമായി..
 ബളാൽ കൃഷി ഓഫീസർ ശ്രീ അനിൽ സെബാസ്റ്റ്യൻ കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യവും പ്രസക്തിയും ബോധ്യപ്പെടുത്തി.