Thursday, 6 June 2019

PREVESANOTHSAVAM

ഉത്ഘാടനം ചെയ്യുകയും പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിക്കുകകയും ചെയ്ത പരിപാടിയിൽ ഹെഡ്മിസ് ബെൻസി ജോസവഫ് സ്വാഗതം ചെയ്യുകയും എം പിടിഎ പ്രസിഡന്റ് ബിൻസി തകിടിയേൽ ആശംസകളർപ്പിച്ച് സംസാരിക്കുകയും സ്റ്റാഫ് സെക്രട്ടറി ജോസ്കുട്ടി നന്ദിയും പറഞ്ഞു. പരിപാടിയിൽ ഫാ.ജോസഫ്  കളപ്പുരക്കൽ      കുട്ടികളെ അനുഗ്രഹിച്ച് സ്വീകരിക്കുകയും പുതിയ കുട്ടികൾക്ക്  സമ്മാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് നടന്ന ആഘോഷ പരിപാടിയിൽ അവിധിക്കാല അനുഭവം പറയുന്ന മത്സരവും, കുട്ടികളുടെ വിവിധ കലാപരിപാടികളും, പുതിയ കുട്ടികളെ പരിചയപ്പെടുന്ന പരിപാടിയും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.തുടർന്ന് പരിസ്ഥിതിദിന കുറിപ്പ് വായിക്കുകയും പരിസ്ഥിതി ദിന ഡോക്യുമെന്ററി പ്രദർശനവും, ഭിന്നശേഷിയുള്ള മൂന്ന് കുട്ടികളെ ആദരിക്കുകയും എല്ലാ കുട്ടികൾക്കും മധുര വിതരണവും നൽകി പ്രവേശനോത്സവം അതി ഗംഭീരമായി സ്കൂളിൽ സംഘടിപ്പിച്ചു.രണ്ട് മുന്ന് ദിവസത്തെ അധ്യാപകരുടെയും പ്രധാനാധ്യാപികയുടെ പ്രയത്നഫലമായി ആഘോഷ പരിപാടികൾ കൂടുതൽ വർണാഭമായി.







No comments:

Post a Comment

please enter your commends here