ADSU , സെന്റ് ജോസഫ് സ്കൂൾ കരുള്ളടുക്കം യൂനിറ്റ് ലോക ലഹരി വിരുദ്ധ ദിനം സമുചതമായി ആഘോഷിച്ചു. കുട്ടികളിൽ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാൻ ADSU കുട്ടികൾ പ്ലക്കർഡ് കൊണ്ടുവന്നു. സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ബെൻസി ടീച്ചർ പതാക ഉയർത്തി സംസാരിക്കുകയും ചെയ്തു.തുടർന്ന് ലഹരിക്ക് എതിരെയുള്ള സന്ദേശം ADSU അധ്യാപക പ്രതിനിധി റനിഷ് നല്കി . പിന്നീട് കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുകയും ,ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും മുദ്രാവാക്യങ്ങളുമായി കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു. സ്കുളിലെ എല്ലാ അധ്യാപകരും ലഹരി വിരുദ്ധ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.
Wednesday, 26 June 2019
Tuesday, 25 June 2019
വിദ്യാരംഗം സാഹിത്യ വേദി
സെന്റ് ജോസഫ് യുപി സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയുടെ. ഉൽഘാടനവും വയനാവാര ത്തിന്റെ സമാപനവും സംയുക്തമായി ആഘോഷിച്ചു. പിടിഎ പ്രസഡന്റ് രാജൻ സ്വാതി അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉൽഘാടന കർമം ഫാദർ ജോസഫ് കളപ്പുരയ്ക്കൽ നിർവഹിക്കുകയും പൂർവ്വ വിദ്യാർത്ഥിയായ അധ്യാപകൻ സതീഷ് എം കെ മുഖ്യപ്രഭാഷണം നടത്തുകയും കുട്ടികൾ ഉണ്ടാക്കിയ ഇൻലാൻറ് മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ബെൻസി ടീച്ചർ നിർവഹിക്കുകയും തുടർന്ന് സ്കൂൾ കുട്ടികൾ വിവിധ കലാപരിപാടികൾ അവുതരിപ്പിക്കുകയും ചെയ്തു.
Wednesday, 19 June 2019
VAYANAVARAM
സെന്റ് ജോസഫ് up സ്കൂൾ വായന വാരം ഉൽഘാടനം ചെയ്തു. ശ്രീമതി ഷേർളി ടീച്ചർ വയനാവാര സന്ദേശം നൽകുകയും വയനവരത്തിന്റെ പ്രസാക്തി യെ കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ബെൻസി ടീച്ചർ സംസാരിക്കുകയും ചെയ്തു. തുടർന്ന് മാസ്റ്റർ അരവിന്ദ് വായനാദിനം പ്രതിജ് ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും സ്കൂളിൽ വായനാ വാര പരിപാടികൾക്ക് ആരംഭം കുറിക്കുകയും ചെയ്തു
Thursday, 6 June 2019
Subscribe to:
Posts (Atom)